Kanakkari Sree Krishna Swami Kshethram
  • img1
  • img2
  • img3
  • img4
  • img5
  • img6

history

     നൂറ്റാണ്ടുകളുടെ പഴക്കമുള്ള കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ ഏറണാകുളം റോഡില്‍ കാണക്കാരി എന്ന സുന്ദരമായ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത് .നാടിനാകെ അനുഗ്രഹ വര്‍ഷം ചൊരിയുന്ന വിശ്വരൂപിയായ ശ്രീകൃഷ്ണന്‍റെ ചതുര്‍ബാഹുവായ വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്o . കുരുക്ഷേത്ര യുദ്ധഭൂമിയില്‍ തേര്‍തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജുനനെ ഗീത ഉപദേശിച്ച്‌ വിശ്വരൂപദര്‍ശനം നല്‍കിയ ശ്രീകൃഷ്ണന്‍ സകലവിധ അനുഗ്രഹ കലകലോടും കൂടി കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കുടികൊള്ളുന്നു.ഭഗവാനെ മനസ്സറിഞ്ഞ്‌ ഭജിക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹം സുനിശ്ചിതമാണ്.

     നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇപ്പോള്‍ ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലം നെല്‍വയല്‍ ആയിരുന്നു.അടുത്ത കാലം വരെ ക്ഷേത്രത്തിന്‍റെ പരിസര പ്രദേശങ്ങളില്‍ നെല്‍കൃഷി ഉണ്ടായിരുന്നു.ആ പാടശേഖരത്തില്‍ ഒരു ആല്‍മരം നിന്നിരുന്നു. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ ക്ഷേത്രത്തിലെ മുറജപത്തില്‍ പങ്കെടുക്കുന്നതിനായി വടക്കുനിന്നും കാല്‍നടയായി വന്ന ഏതാനും ബ്രാഹ്മണര്‍ ആ ആല്‍മരച്ചുവട്ടില്‍ വിശ്രമിച്ചു.അവര്‍ക്ക് അവിടെ അഭൌമമായ ഭഗവത് ചൈതന്യം അനുഭവവേദ്യമായി. അവര്‍ ആ ആല്‍മരത്തിനു സമീപം ഭഗവദ് പ്രതിഷ്ഠ നടത്തി.പ്രതിഷ്ഠക്ക് ശേഷം നേദ്യ വസ്തുവിനായി സമീപത്തുണ്ടായിരുന്ന ഒരു ഇല്ലത്ത് ചെല്ലുകയും അവിടെനിന്ന് അല്പം നെല്ല് വാങ്ങി അത് കുത്തി അരി ആക്കുകയും ആ അരി വേവിച്ച് നിവേദിക്കുകയും ചെയ്തു . നിവേദ്യത്തിനായി ഉപയോഗിച്ച അരി ഒരു നാഴിയും ഒരു പിടിയും ഉണ്ടായിരുന്നു. ഇന്നും ക്ഷേത്രത്തിലെ വെള്ളനിവേദ്യം നാഴിയും പിടിയും എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഇതുതന്നെയാണ്.സര്‍വാഭീഷ്ട സിദ്ധിക്കായി നാഴിയും പിടിയും സമൂഹസദ്യയായി വിപുലമായ രീതിയില്‍ 101 നാഴിയും പിടിയും എന്ന പേരില്‍ നടത്തപ്പെടുന്നു.എന്തെങ്കിലും ആഗ്രഹം മനസ്സില്‍ കണ്ട് 101 നാഴിയും പിടിയും വഴിപാട്‌ നടത്തുന്ന ഭക്തര്‍ക്ക്‌ ആഗ്രഹനിവൃത്തി സുനിശ്ചിതമാണ്.ഭഗവാന്‍ കാണപ്പെട്ട കരി (വയല്‍ ) എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലം കാണായകരി എന്ന് അറിയപ്പെട്ടു.കാലാന്തരത്തില്‍ ഇത് കാണക്കാരി എന്നായി മാറി.

     കാണക്കാരി എന്‍.എസ് .എസ് .കരയോഗത്തിന്റെയും ഊരാഴ്മ യോഗത്തിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ഭരണ സമിതിയാണ് ക്ഷേത്ര ഭരണം നിര്‍വഹിക്കുന്നത്.നാനാ ജാതി മതസ്ഥരായ ഭക്തജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണത്താല്‍ ഈ ക്ഷേത്രം കോട്ടയം ജില്ലയിലെ ഒരു പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമായി മാറിയിരിക്കുന്നു.

     ക്ഷേത്രത്തില്‍ ഗണപതി,അയ്യപ്പന്‍,നാഗരാജാവ്,നാഗയക്ഷി,രക്ഷസ്സ് എന്നീ ഉപദേവതകളുമുണ്ട്.മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച ശിവപൂജയും ചൊവ്വാഴ്ച ഭദ്രകാളി പൂജയും നടത്തപ്പെടുന്നു.വ്യാഴം,വെള്ളി,ശനി ദിവസങ്ങളിലാണ്‌ ക്ഷേത്രത്തില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.ക്ഷേത്രത്തില്‍ ഗണപതി,അയ്യപ്പന്‍,നാഗരാജാവ്,നാഗയക്ഷി,രക്ഷസ്സ് എന്നീ ഉപദേവതകളുമുണ്ട്.മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച ശിവപൂജയും ചൊവ്വാഴ്ച ഭദ്രകാളി പൂജയും നടത്തപ്പെടുന്നു.വ്യാഴം,വെള്ളി,ശനി ദിവസങ്ങളിലാണ്‌ ക്ഷേത്രത്തില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

     2005 ല്‍ നടന്ന ധ്വജപ്രതിഷ്ഠക്ക് ശേഷം മകരമാസത്തിലെ രോഹിണി നാള്‍ ആറാട്ടായി വരുന്ന രീതിയില്‍ 8 ദിവസത്തെ ഉത്സവം ക്ഷേത്രാചാരങ്ങളോടും കലാ പരിപാടികളോടും കൂടി വിപുലമായി ആഘോഷിക്കുന്നു.വൃശ്ചികം 1 മുതല്‍ 41 ദിവസം മണ്ഡലം ചിറപ്പ് മഹോത്സവം നടത്തപ്പെടുന്നു, അഷ്ടമിരോഹിണി ദിനം ശോഭായാത്രകളോടും അവതാരപൂജയോടും കൂടി ആഘോഷിക്കുന്നു.എല്ലാ വൈശാഖ മാസത്തിലും വിശ്രുതരായ ആചാര്യന്മാരാല്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ദശാവതാര ചാര്‍ത്തും നടത്തപ്പെടുന്നു.